പാനൂർ: നിള്ളങ്ങൾ നിടുവിലങ്ങൾ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സർവൈശ്വര്യപൂജ ഭക്തിനിർഭരമായി നടന്നു.
പ്രമുഖ ജ്യോതിഷ ആചാര്യനും ആധ്യാത്മിക പ്രഭാഷകനുമായ ഗിരീഷ് കെ. പണിക്കർ പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകി. പൂജയിലും അനുബന്ധ വിശേഷാൽ ചടങ്ങുകളിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. മഹോത്സവത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും ക്ഷേത്രത്തിൽ വിവിധ ആത്മീയ, സാംസ്കാരിക പരിപാടികൾ നടക്കും.
