പാനൂർ സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്ററും പോണ്ടിച്ചേരി കേരള സമാജത്തിന്റെ മുൻകാല പ്രവർത്തകനുമായ പോണ്ടിച്ചേരി നടേശൻ നഗർ 'ശ്രീപദ'ത്തിൽ കെ.കെ. ദാമോദരൻ നമ്പ്യാർ നിര്യാതനായി.
ചമ്പാട് കിഴക്കേകണ്ടിയിൽ കുഞ്ഞികൃഷ്ണൻ അടിയോടിയുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: കെ.കെ. ദേവരാജൻ (റിട്ട. സൂപ്രണ്ട്), കെ.കെ. സുധീർ (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.എ), ഡോ. കെ.കെ. രാജീവൻ (പൂനെ).
കെ.കെ. ദാമോദരൻ നമ്പ്യാരുടെ നിര്യാണത്തിൽ പോണ്ടിച്ചേരി കേരള സമാജം അനുശോചനം രേഖപ്പെടുത്തി.
