Zygo-Ad

പെൻഷനേർസ് സംഘ് പാനൂർ ബ്ലോക്ക് സമ്മേളനം നവംബർ 14 ന്


പാനൂർ കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് പാനൂർ ബ്ലോക്ക് സമ്മേളനം നവംബർ 14 ന് പാനൂർ എ യു പി സ്കൂളിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ വിജയകരമായി നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

പാനൂരിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ വി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് പി പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ മനോജ് കുമാർ, ജില്ലാ ട്രഷറർ കെ വി ശ്രീധരൻ, ജില്ലാ വൈസ് പ്രസിഡണ്ട് കെ പി സഞ്ജീവ് കുമാർ, എൻ കെ നാണു മാസ്റ്റർ, കെ പ്രകാശൻ മാസ്റ്റർ, വി അരവിന്ദൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. കെ സി കുമാരൻ മാസ്റ്റർ സ്വാഗതവും എൻ നാരായണൻ നന്ദിയും പറഞ്ഞു. പ്രദീപ് ശ്രീലകം ചെയർമാനായും കെ സി കുമാരൻ ജനറൽ കൺവീനറായും ഭാരവാഹികളായുള്ള സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

വളരെ പുതിയ വളരെ പഴയ