പാനൂർ ചമ്പാട് സ്വദേശിയായ വിദ്യാർത്ഥി കർണാടകയിൽ കുഴഞ്ഞുവീണു മരിച്ചു. ചമ്പാട് തയ്യുള്ളതിൽ ഹസൻ-നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലൻ ഷദാൻ (19) ആണ് മരിച്ചത്.
കർണാടക മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നു ഫഹദ്. കഴിഞ്ഞ ദിവസം രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാനൂർ ചമ്പാട് സ്വദേശിയായ പിതാവ് ഹസൻ മാണ്ഡ്യ ടൗണിൽ റസ്റ്റോറന്റ് നടത്തിവരികയാണ്. ഷിറാനയാണ് പരേതനായ ഫഹദിന്റെ സഹോദരി.
മാണ്ഡ്യ-മൈസൂരു എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. തുടർന്ന് പൊന്ന്യം പാലം പുഴക്കൽ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
