പാനൂർ: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് - സി.പി.എം ദേശവിരുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് സഭ സംഘടിപ്പിച്ചു.
പാലക്കൂലിൽ നടന്ന പ്രതിഷേധ തെരുവ് സഭ ബി.ജെ.പി സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളെ തടസ്സപ്പെടുത്താനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ഇരുപാർട്ടികളും ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ബി.ജെ.പി ഏരിയ നേതാക്കളും നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
