പാനൂർ: പാനൂർ ഉപജില്ലാ സ്കൂൾ കായികമേളയിൽ മികവുറ്റ പ്രകടനത്തോടെ കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വിവിധ ഇനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചാണ് സ്കൂൾ ചാമ്പ്യന്മാരായത്.
കായികമേളയിലെ മികച്ച വിജയത്തോടെ സബ് ജില്ലാ തലത്തിൽ ഒന്നാമതെത്തിയ സ്കൂൾ ടീമിനെയും പരിശീലകരെയും പിടിഎ കമ്മിറ്റിയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അഭിനന്ദിച്ചു.
