Zygo-Ad

കനകമല ശുചീകരണ യജ്ഞം: പാനൂർ നഗരസഭയും പെരിങ്ങത്തൂർ ബി.എഡ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റും കൈകോർത്തു


പാനൂർ: 'സ്വച്ഛതാ ഹി സേവാ' വാരാചരണത്തിന്റെ ഭാഗമായി പാനൂർ നഗരസഭയുടെയും പെരിങ്ങത്തൂർ ബി.എഡ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കനകമല ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാനൂർ നഗരസഭാ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവഹിച്ചു.

ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവൽക്കരണവും ലക്ഷ്യമിട്ട് നടത്തിയ ശുചീകരണ യജ്ഞത്തിൽ ജനപ്രതിനിധികളും എൻ.എസ്.എസ്. വളണ്ടിയർമാരും നാട്ടുകാരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ