Zygo-Ad

പാനൂർ-വലിയവെളിച്ചം കെ.എസ്.ആർ.ടി.സി. ബസിലെ തിരക്ക്: വിഷയം നിയമസഭയിൽ ഉന്നയിച്ച് പി. കെ. പ്രവീൺ എം.എൽ.എ.; പുതിയ സർവീസ് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി


പാനൂർ: പാനൂരിൽ നിന്ന് ചെറുവാഞ്ചേരി വഴി കൂത്തുപറമ്പ് വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. 'പ്രിയദർശിനി' ബസിലെ അപകടകരമായ തിരക്കും യാത്രാപ്രശ്നങ്ങളും നിയമസഭയിൽ ഉന്നയിച്ച് പി. കെ. പ്രവീൺ എം.എൽ.എ. തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി യാത്രികർ ആശ്രയിക്കുന്ന ഈ റൂട്ടിലെ യാത്രാദുരിതം പരിഹരിക്കാൻ അധികമായി ഒരു ബസ് കൂടി അനുവദിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.

വിഷയം ശ്രദ്ധയിൽപ്പെട്ടതായും ഈ റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ഗതാഗത മന്ത്രി സി. പി. ജോൺ സഭയിൽ മറുപടി നൽകി. 'പ്രിയദർശിനി' പദ്ധതി നിലവിൽ വന്നതോടെ ഈ റൂട്ടിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതാണ് നിലവിലെ തിരക്കിന് കാരണം. പുതിയ ബസ് അനുവദിക്കുന്നതോടെ വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിലേക്ക് ദിവസേന യാത്ര ചെയ്യുന്ന തൊഴിലാളികളുടെയും പ്രദേശവാസികളുടെയും യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.



വളരെ പുതിയ വളരെ പഴയ