പാനൂർ: പാനൂർ നഗരസഭ ഒൻപതാം വാർഡിന്റെ ആഭിമുഖ്യത്തിൽ 'ഓപ്പറേഷൻ തൂഫാൻ' ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എലാങ്കോട് സെൻട്രൽ എൽ. പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പാനൂർ പോലീസ് സബ് ഇൻസ്പെക്ടർ (എസ്. ഐ.) ഷാജു കെ. കെ. ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനും യുവതലമുറയെ ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി പോലീസ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് 'ഓപ്പറേഷൻ തൂഫാൻ'. ലഹരി നൽകുന്ന ആഘാതങ്ങളെക്കുറിച്ചും, സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ക്ലാസിൽ വിശദമായി ബോധവൽക്കരണം നടത്തി.
ചടങ്ങിൽ വാർഡ് ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
