Zygo-Ad

പാനൂർ റെയിഞ്ച് 'മുസാബഖ': മാവിലേരി ഇർഷാദ് സ്വിബിയാൻ മദ്രസയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്; ഉമർ മുസ്ലിയാർക്ക് സ്വീകരണം നൽകി


പാനൂർ: പാനൂർ റെയിഞ്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച 'മുസാബഖ' ഇസ്ലാമിക കലാമത്സരങ്ങളിൽ മാവിലേരി ഇർഷാദ് സ്വിബിയാൻ മദ്രസ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വൈവിധ്യമാർന്ന ഇനങ്ങളിൽ മികവ് പുലർത്തിയാണ് ഇർഷാദ് സ്വിബിയാൻ മദ്രസ വിദ്യാർത്ഥികൾ കൂടുതൽ പോയിന്റുകൾ നേടി കിരീടം സ്വന്തമാക്കിയത്.

പരിപാടിയുടെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോയ്യോട് പി.പി. ഉമർ മുസ്ലിയാർക്ക് ഊഷ്മളമായ സ്വീകരണം നൽകി.

ചടങ്ങിൽ പ്രമുഖ മത-സാമൂഹിക നേതാക്കളും റെയിഞ്ച് ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. വിജയ മദ്രസയ്ക്കുള്ള ചാമ്പ്യൻഷിപ്പ് ട്രോഫിയും വിജയികളായ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.



വളരെ പുതിയ വളരെ പഴയ