Zygo-Ad

പുല്ലൂക്കരയ്ക്ക് ഞെട്ടലായി യുവജന നേതാവ് കെ.എം. സ്വരൂപിന്റെ വേർപാട്; സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ


പാനൂർ: പൊതുരംഗത്തും ഇടത് പുരോഗമന പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന യുവജന നേതാവ് പുല്ലൂക്കര ഓച്ചിറക്കൽ പീടികയിൽ കെ.എം. സ്വരൂപ് (27) അന്തരിച്ചു. ബെംഗളൂരുവിൽ വെച്ച് ഇന്നലെ രാവിലെയോടെയായിരുന്നു അന്ത്യം.

ഇന്ന് പുലർച്ചെ ഒരു മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിക്കും. സ്വരൂപിന്റെ ആകസ്മിക വേർപാട് പുല്ലൂക്കര ഗ്രാമത്തെയും നാടിനെയും വലിയ ദുഃഖത്തിലാഴ്ത്തി.

അച്ഛൻ: കെ.എം. സുഹാസൻ. അമ്മ: ടി.കെ. സീമ. സഹോദരൻ: സോഹിൻ (ബെംഗളൂരു).



വളരെ പുതിയ വളരെ പഴയ