പാനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കുന്നോത്തുപറമ്പ് മണ്ഡലം സമ്മേളനം കൊളവല്ലൂർ യു.പി. സ്കൂളിൽ വെച്ച് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ നിർവ്വഹിച്ചു.
ചടങ്ങിൽ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. സർവീസ് പെൻഷണർമാരുടെ വിവിധ ആവശ്യങ്ങളും അവകാശങ്ങളും സമ്മേളനത്തിൽ ചർച്ചയായി.
ചടങ്ങിൽ മണ്ഡലം ഭാരവാഹികളും അസോസിയേഷൻ അംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
