പാനൂർ: മൊകേരി ഗ്രാമപഞ്ചായത്തിലെ വള്ളങ്ങാട് വാർഡിൽ രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്ററുടെ എം.പി. ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.
റോഡിന്റെ ഉദ്ഘാടനം സി. സദാനന്ദൻ മാസ്റ്റർ എം.പി. നിർവ്വഹിച്ചു. നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന അടിസ്ഥാന സൗകര്യ വികസനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജനപ്രതിനിധികളും പ്രാദേശിക രാഷ്ട്രീയ-സാമൂഹിക നേതാക്കളും നാട്ടുകാരും പങ്കെടുത്തു.
