പാനൂർ: കേന്ദ്ര ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നൈറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. ഞായറാഴ്ച (ഒക്ടോബർ 4) രാത്രി ഏഴ് മണിക്ക് പാനൂർ ലീഗ് ഹൗസ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിക്കുന്നത്.
പ്രതിഷേധ മാർച്ചിന്റെ ഫ്ലാഗ് ഓഫ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള നിർവ്വഹിക്കും. ലീഗ് ഹൗസിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് പാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കാളികളാകും.
