പാനൂർ: പാനൂർ നഗരസഭ കുടുംബശ്രീയുടെ
നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കരിയാട് നമ്പ്യാർസ് യു. പി. സ്കൂളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവ്വഹിച്ചു.
കുടുംബശ്രീ അംഗങ്ങളിൽ സംരംഭകത്വ അഭിരുചി വളർത്തുന്നതിനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
