പാനൂർ: 'സ്വച്ഛത ഹി സേവ - കൈയോട് കൈ' ക്യാമ്പയിന്റെ ഭാഗമായി പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവ്വഹിച്ചു. ആരോഗ്യ പരിശോധനയോടൊപ്പം ആവശ്യമായ മുൻകരുതൽ നിർദ്ദേശങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് നൽകി. ജനപ്രതിനിധികളും നഗരസഭാ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
