Zygo-Ad

ഓൾ കേരള ആധാരം എഴുത്ത് അസോസിയേഷൻ പാനൂർ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു


പാനൂർ: ഓൾ കേരള ആധാരം എഴുത്ത് അസോസിയേഷൻ (AKDW & SA) പാനൂർ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം പാനൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് നജീർ നിർവ്വഹിച്ചു.

സംഘടനയുടെ വളർച്ചയ്ക്കും ആധാരമെഴുത്ത് മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും ഊന്നൽ നൽകിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ചടങ്ങിൽ യൂണിറ്റ് ഭാരവാഹികളും ജനപ്രതിനിധികളും മേഖലയിലെ തൊഴിലാളികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ