പാനൂർ: മുരളി ഏറാമലയുടെ സ്മരണക്കായി ഏർപ്പെടുത്തിയ സ്മാരക അവാർഡിന് സംവിധായകനും പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ എ. യതീന്ദ്രൻ മാസ്റ്റർ അർഹനായി. ഒക്ടോബർ 5-ന് വൈകുന്നേരം 5 മണിക്ക് പാനൂർ വൈദ്യർ പീടികയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുരസ്കാരം സമ്മാനിക്കും.
ഫ്യൂച്ചർ ഡിസൈൻ സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി നടക്കുന്ന മെഗാ ഇവന്റിൽ സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
സംഘാടകരായ വി. ഹാരിസ്, റഫീക്ക് വെമ്മക്കൽ, അബ്ദുള്ള എൻ. കെ., കോറോത്ത് ഖാദർ ഹാജി, ഡോ. മശ്ഹൂദ്, കൂടാളി മഹമൂദ്, മീത്തൽ യൂനുസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
