Zygo-Ad

പി.പി. സാവിത്രി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു


പാനൂർ: മഹിളാ കോൺഗ്രസ് നേതാവും ദീർഘകാലം കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന പി.പി. സാവിത്രിയുടെ നാലാം ചരമവാർഷിക ദിനത്തിൽ കുന്നോത്ത്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.

ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് കെ. അശോകൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി. സാജു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കെ.പി. രാമചന്ദ്രൻ, കെ.സി. ബിന്ദു, സി.കെ. ഭാമു, സി. പുരുഷു, ടി.കെ. ചന്ദ്രൻ, കെ.പി. ശ്രീവത്സൻ, ടി.സി. കുഞ്ഞിരാമൻ, ഷിജിൽ കണ്ണിവെള്ളി, കെ.പി. ഷൈനി എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ