Zygo-Ad

നിർദ്ധന കുടുംബത്തിന് വീടൊരുക്കി കെ.എൻ.എം മർകസുദ്ദഅവ; താക്കോൽ കൈമാറ്റം നിർവ്വഹിച്ചു


പാനൂർ: നിർദ്ധന കുടുംബത്തിന്റെ വീടെന്ന സ്വപ്നത്തിന് കൈത്താങ്ങായി കെ. എൻ. എം. മർകസുദ്ദഅവ പാനൂർ മണ്ഡലം കമ്മിറ്റി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടുലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം പി. കെ. പ്രവീൺ എം. എൽ. എ. നിർവ്വഹിച്ചു.

പാനൂരിൽ നടന്ന ചടങ്ങിൽ പ്രദേശവാസികളും കെ. എൻ. എം. മർകസുദ്ദഅവയുടെ വിവിധ ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു. അർഹരായവർക്ക് തണലൊരുക്കുന്ന സംഘടനയുടെ കാരുണ്യ പ്രവർത്തനത്തെ ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു.



വളരെ പുതിയ വളരെ പഴയ