പാനൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ. എസ്. എസ്. പി. യു.) പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു.
പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. കെ. വി. ശശിധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വയോജനങ്ങളുടെ ക്ഷേമവും സ്വാവലംബതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംഘടനയിലെ നിരവധി മുതിർന്ന പെൻഷനർമാരും ജനപ്രതിനിധികളും പങ്കെടുത്തു.
