Zygo-Ad

ഓപ്പറേഷൻ തൂഫാൻ: കരിയാടിൽ 'ലഹരിയില്ലാത്ത നാളേക്കായി' സമൂഹ നടത്തം സംഘടിപ്പിച്ചു


കരിയാട്: ലഹരിമുക്ത സമൂഹമെന്ന സന്ദേശമുയർത്തി 'ഓപ്പറേഷൻ തൂഫാൻ' പ്രചരണ പരിപാടിയുടെ ഭാഗമായി കരിയാടിൽ സമൂഹ നടത്തം സംഘടിപ്പിച്ചു. കരിയാട് മോണിങ് വാക്കേഴ്‌സ് ടീം, ചൊക്ലി ജനമൈത്രി പോലീസ്, കെ. എൻ. യു. പി. സ്കൂൾ, കെ. എൻ. എച്ച്. എസ്. എസ്. സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

'ലഹരിയില്ലാത്ത നാളേക്കായി' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച സമൂഹ നടത്തം ചൊക്ലി എസ്. ഐ. കെ. ജയകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികളും വാക്കേഴ്‌സ് ടീം അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ ലഹരിവിരുദ്ധ സന്ദേശ യാത്രയിൽ പങ്കാളികളായി.



വളരെ പുതിയ വളരെ പഴയ