കല്ലിക്കണ്ടി: കെ.എൻ.എം. (KNM) വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ സംഘടിപ്പിക്കുന്ന മദ്റസാ സർഗമേളയുടെ കടവത്തൂർ - പാനൂർ കോംപ്ലക്സ് തല മത്സരങ്ങൾ നവംബർ 22, 29 തിയ്യതികളിൽ കല്ലിക്കണ്ടിയിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
സംഘാടകസമിതി രൂപീകരണ കൺവെൻഷൻ കെ.എൻ.എം. വിദ്യാഭ്യാസ ബോർഡ് അംഗം സി.എച്ച്. ഇസ്മായിൽ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കടവത്തൂർ, പാനൂർ മേഖലകളിലെ വിവിധ മദ്റസകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികളാണ് കലാ-സാഹിത്യ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
ചടങ്ങിൽ പ്രാദേശിക സംഘടനാ ഭാരവാഹികളും വിദ്യാഭ്യാസ ബോർഡ് പ്രതിനിധികളും പങ്കെടുത്തു.
