Zygo-Ad

പാട്യം ഗ്രാമപഞ്ചായത്തിൽ 'പ്രൊജക്ട് ബീക്കൺ' ടൗൺ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പരിശോധന പൂർത്തിയായി


പാനൂർ: പാട്യം ഗ്രാമപഞ്ചായത്തിൽ 'പ്രൊജക്ട് ബീക്കൺ' (Project Beacon) ടൗണിന്റെ ഭാഗമായി നടപ്പിലാക്കിയ ഒന്നാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഉന്നതതല പരിശോധന പൂർത്തിയായി. പദ്ധതി പ്രദേശമായ കൊട്ടയോടി ടൗണിലാണ് കണ്ണൂർ ജില്ലാ പരിശോധനാ സംഘം നേരിട്ടെത്തി വിലയിരുത്തൽ നടത്തിയത്.

ജില്ലാ പരിശോധനാ ടീം അംഗങ്ങളായ എം.കെ. സുരേഷ്, പ്രനിജ പ്രഭാകരൻ ടി., ഷിംന എൻ.സി. എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ടൗണിൽ പൂർത്തിയാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ, നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം, പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംഘം നേരിട്ട് വിലയിരുത്തി.

പഞ്ചായത്ത് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധനാ വേളയിൽ സന്നിഹിതരായിരുന്നു. അടുത്ത ഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പരിശോധനയ്ക്ക് ശേഷം ചേർന്ന യോഗത്തിൽ തീരുമാനമായി.



വളരെ പുതിയ വളരെ പഴയ