Zygo-Ad

പാനൂർ പടന്നക്കര കുഴിച്ചാൽ മുക്ക് റോഡിൽ മാലിന്യം തള്ളി; നടപടി വേണമെന്ന് നാട്ടുകാർ

 


പാനൂർ: പാനൂർ നഗരസഭയിലെ 28-ാം വാർഡ് പടന്നക്കരയിൽ നിന്നും മോന്താൽ ഭാഗത്തേക്ക് പോകുന്ന കുഴിച്ചാൽ മുക്ക് റോഡിൽ രാത്രിയുടെ മറവിൽ അജ്ഞാതർ വൻതോതിൽ പംപേഴ്‌സ് മാലിന്യം തള്ളി. റോഡരികിൽ മാലിന്യം തള്ളിയതിനെ തുടർന്ന് സമീപത്തെ വീടുകളിൽ ദുർഗന്ധം അസഹനീയമായതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

വിദ്യാർത്ഥികൾ സ്കൂളുകളിലേക്കും പ്രദേശവാസികൾ ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും നടന്നു പോകുന്ന പ്രധാന പാതയിലാണ് ആരോഗ്യഭീഷണി ഉയർത്തുന്ന രീതിയിൽ മാലിന്യം കൊണ്ടിട്ടിരിക്കുന്നത്. നഗരസഭാ അധികൃതർ വിഷയം കണ്ടില്ലെന്ന് നടിക്കാതെ, രാത്രിയിൽ മാലിന്യം തള്ളിയവരെ ഉടൻ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

വളരെ പുതിയ വളരെ പഴയ