പാനൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് വാർഷിക സമ്മേളനം പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ നിർവഹിച്ചു.
മുതിർന്ന പൗരന്മാരുടെ ക്ഷേമവും അവകാശങ്ങളും മുൻനിർത്തിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ഫോറം ഭാരവാഹികളും അംഗങ്ങളും സംബന്ധിച്ചു.
