പാനൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ വാർഷികാചരണത്തിന്റെ ഭാഗമായി പാനൂരിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സി.വി.എ. ജലീൽ, വള്ളിൽ നാരായണൻ, കെ.സി. ബിന്ദു തുടങ്ങിയ കോൺഗ്രസ് നേതാക്കൾ സംസാരിച്ചു. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ നേതാക്കളും പ്രവർത്തകരും അവരുടെ ധീരമായ നേതൃത്വത്തെയും രാഷ്ട്ര സേവനങ്ങളെയും അനുസ്മരിച്ചു.
