Zygo-Ad

ബിജെപി കുന്നോത്ത്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപ്പറമ്പിൽ തെരുവ് സഭയും പ്രകടനവും സംഘടിപ്പിച്ചു


പാനൂർ: ബിജെപി കുന്നോത്ത്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുപ്പറമ്പിൽ തെരുവ് സഭയും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി. സംസ്ഥാന സമിതി അംഗം വി.വി. രാജൻ നിർവഹിച്ചു.

പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കാട്ടി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ബി.ജെ.പി. പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് തെരുവ് സഭയും പ്രകടനവും നടത്തിയത്.



വളരെ പുതിയ വളരെ പഴയ