പാനൂർ: മെക് സെവൻ പാറാട്, തൂവ്വക്കുന്ന്, ചെറുപറമ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം പി. കെ. പ്രവീൺ എം. എൽ. എ. നിർവ്വഹിച്ചു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇരുചക്ര വാഹനറാലി കൊളവല്ലൂർ എസ്. ഐ. അനുശ്രുതി ഫ്ലാഗ് ഓഫ് ചെയ്തു. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഫസീല ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് മേഖലയിൽ വരും ദിവസങ്ങളിലും വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘടകർ അറിയിച്ചു.
