Zygo-Ad

യു.പി.ഐ. എം.ഡി.ആർ. കൊള്ളയ്‌ക്കെതിരെ പ്രതിഷേധം: പാനൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി


പാനൂർ: വ്യാപാരികളിൽ നിന്ന് യു.പി.ഐ. ഇടപാടുകൾക്ക് ഡിജിറ്റൽ സേവനങ്ങളുടെ പേരിൽ അമിത എം.ഡി.ആർ. (MDR) ചാർജുകൾ ഈടാക്കുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാനൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് കെ. എം. മുഹമ്മദലി, കെ. കെ. പുരുഷോത്തമൻ, ഇ. മഹ്മൂദ്, ഒ. ടി. അബ്ദുള്ള, വത്സലൻ, എം. ടി. കെ. ദിനേശൻ തുടങ്ങിയ വ്യാപാരി സംഘടനാ നേതാക്കൾ നേതൃത്വം നൽകി. ചെറുകിട വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന അമിത ചാർജുകൾ ഉടൻ പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രകടനത്തിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ