Zygo-Ad

ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജിൽ മൂന്ന് പുതിയ കോഴ്‌സുകൾ ആരംഭിച്ചു; കാരായി രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു


ചൊക്ലി: ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജിൽ നവമായി അനുവദിച്ച മൂന്ന് പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനം കാരായി രാജൻ എം.എൽ.എ. നിർവ്വഹിച്ചു.

ബി.എസ്.സി. ജ്യോഗ്രഫി, എം.കോം., ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളാണ് കോളേജിൽ പുതുതായി ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രൊഫഷണൽ, തൊഴിലധിഷ്ഠിത പാഠ്യപദ്ധതികൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ കോഴ്‌സുകൾ അനുവദിച്ചത്.

ചടങ്ങിൽ കോളേജ് അധികൃതരും അധ്യാപകരും ജനപ്രതിനിധികളും വൻജനപങ്കാളിത്തത്തോടെ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ