Zygo-Ad

ചൊക്ലിയിൽ മഴമാപിനി സ്ഥാപിച്ചു


ചൊക്ലി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്തമുഖ്യത്തിൽ സ്ഥാപിച്ച മഴമാപിനി പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ എം സപ്‌ന അധ്യക്ഷയായി.

ഒരു ലക്ഷം രൂപ ചെലവിലാണ് മഴമാപിനി സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ പത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യമുള്ളത്. ചടങ്ങിൽ കൃഷി ഓഫിസർ ശരത് കൃഷ്ണ, പി ജയചന്ദ്രൻ, കെ ടി കെ പ്രദീപൻ, കൃഷി അസിസ്റ്റന്റ് കെ എം മേഹ്‌ത, വെറ്ററിനറി ഡോക്ടർ അൽവിൻ, കെ പി ഷിനോജ്, ഒ കെ സാദിഖ്, കെ റിജിന, കെ വിനി, സി കെ ജനീബ എന്നിവർ സംസാരിച്ചു.

 

വളരെ പുതിയ വളരെ പഴയ