കരിയാട് പടന്നക്കര ശ്രീ മഠത്തിൽ കുട്ടിച്ചാത്തൻ, ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാനവമി ദിനത്തിലെ വാഹന പൂജയും തുലാം പത്തിലെ കുട്ടിച്ചാത്തൻ വെള്ളാട്ടവും ഒക്ടോബർ 20, 27 തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി ദിനത്തിൽ വൈകുന്നേരം 5.30-ന് നടതുറക്കലും 6.20-ന് ദീപാരാധനയ്ക്കും ശേഷം വിശേഷാൽ വാഹന പൂജ ഉണ്ടായിരിക്കും. തുടർന്ന് ഒക്ടോബർ 27 ചൊവ്വാഴ്ച (തുലാം 10) വൈകുന്നേരം ദീപാരാധനയ്ക്കും നടതുറക്കലിനും ശേഷം കുട്ടിച്ചാത്തൻ വെള്ളാട്ടവും വഴിപാട് കലശവും നടക്കും. ചടങ്ങുകളിലേക്ക് മുഴുവൻ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9747303630, 9747628620 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
