Zygo-Ad

തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു


പാനൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവത്തൂരിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

കടവത്തൂരിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.എൻ. പവിത്രൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രസേവനങ്ങളെ സ്മരിക്കുകയും ചെയ്തു.



വളരെ പുതിയ വളരെ പഴയ