പാനൂർ: പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്ന മുരളി ഏറാമലയുടെ ഓർമ്മയ്ക്കായി കണ്ണൂർ ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. പാനൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് പ്രശസ്ത ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ സർഗ്ഗാത്മകതയും കലയോടുള്ള അഭിരുചിയും വളർത്തുന്നതിനോടൊപ്പം കലാകാരനായ മുരളി ഏറാമലയുടെ സ്മരണകൾ പുതുക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ചടങ്ങിൽ സംഘാടക സമിതി പ്രതിനിധികളും സാംസ്കാരിക രംഗത്തെ പ്രമുഖരും അധ്യാപകരും സംബന്ധിച്ചു.
