പാനൂർ: വിദ്യാരംഗം കലാ സാഹിത്യ വേദി പാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പുസ്തകായനം' സാഹിത്യ ചർച്ച വേറിട്ട അനുഭവമായി. പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദന്റെ 'കുട നന്നാക്കുന്ന ചോയി' എന്ന നോവലാണ് പരിപാടിയിൽ ചർച്ചയ്ക്കും സംവാദത്തിനുമായി തിരഞ്ഞെടുത്തത്.
പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ തന്നെ നിർവ്വഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും സാഹിത്യാസ്വാദകരും നോവലിനെ ആസ്പദമാക്കി നടത്തിയ സംവാദത്തിൽ സജീവമായി പങ്കെടുത്തു.
ചടങ്ങിൽ വിദ്യാരംഗം ഉപജില്ലാ ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും അധ്യാപകരും വിദ്യാർത്ഥികളും സംബന്ധിച്ചു.
