Zygo-Ad

പാട്യം ഗോപാലൻ പൊതുജന വായനശാല ഓണാഘോഷം 'സർഗ്ഗോത്സവം 2026' സമാപിച്ചു


പാനൂർ: നിളങ്ങൽ പാട്യം ഗോപാലൻ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ 'സർഗ്ഗോത്സവം 2026' സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു.

വിവിധ ദിനങ്ങളിലായി നടന്നു വന്ന ആഘോഷ പരിപാടികളിലും കലാകായിക മത്സരങ്ങളിലും നിരവധിയാളുകൾ പങ്കെടുത്തു. പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മയുടെയും പൊതുജന പങ്കാളിത്തത്തിന്റെയും സാന്നിധ്യത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഗ്രന്ഥാലയം ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ