Zygo-Ad

പാനൂർ ഹൈസ്കൂൾ 1985 ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഓണാഘോഷം നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു


പാനൂർ: പാനൂർ ഹൈസ്കൂളിലെ 1985 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ 'ഓർമ്മ' കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിപുലമായ രീതിയിൽ നടന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രമുഖ ചലച്ചിത്ര നടൻ രാജേന്ദ്രൻ തായാട്ട് നിർവ്വഹിച്ചു.

വർഷങ്ങൾക്ക് ശേഷം പഴയകാല വിദ്യാലയ സ്മരണകൾ പുതുക്കാനും സൗഹൃദങ്ങൾ പങ്കുവെക്കാനുമായി സംഘടിപ്പിച്ച കൂട്ടായ്മയിൽ നിരവധി പൂർവ്വവിദ്യാർത്ഥികൾ കുടുംബസമേതം പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനവും പൂക്കളമത്സരവും ഓണസദ്യയും ഒരുക്കിയിരുന്നു.



വളരെ പുതിയ വളരെ പഴയ