Zygo-Ad

സോഷ്യലിസ്റ്റ് നേതാവ് തായാട്ട് ഗംഗാധരന്റെ പതിനേഴാം ചരമവാർഷികം ആചരിച്ചു


പാനൂർ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന കിഴക്കെചമ്പാട്ടെ തായാട്ട് ഗംഗാധരന്റെ പതിനേഴാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. ചടങ്ങുകൾക്ക് മുൻ മന്ത്രി കെ. പി. മോഹനൻ നേതൃത്വം നൽകി.

അനുസ്മരണ സമ്മേളനത്തിൽ പി. കെ. പ്രവീൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തായാട്ട് ഗംഗാധരന്റെ പൊതുജീവിതവും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകളും യോഗത്തിൽ നേതാക്കൾ സ്മരിച്ചു. പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ