പാനൂർ: സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി പാനൂർ പി.ആർ ലൈബ്രറിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ദിനാചരണം സംഘടിപ്പിച്ചു.
പരിപാടികളുടെ ഭാഗമായി ലൈബ്രറി പരിസരത്ത് നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് കെ. പി. മോഹനൻ പതാക ഉയർത്തി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പി. കെ. പ്രവീൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഗ്രന്ഥശാലാ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.
