പാനൂർ: പാനൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും പാലത്തായി ജ്ഞാനോദയ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിമെൻഷ്യ (മറവിരോഗം) അറിയാം - പ്രതിരോധവും ചികിത്സയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലത്തായി ജ്ഞാനോദയ വായനശാലയിൽ നടന്ന ചടങ്ങിൽ രാജു കാട്ടുപുനം അധ്യക്ഷത വഹിച്ചു.
മുതിർന്നവരിൽ കണ്ടുവരുന്ന മറവിരോഗത്തിന്റെ ലക്ഷണങ്ങൾ, പ്രാരംഭ ഘട്ടത്തിലെ തിരിച്ചറിയൽ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് ഡോ. ഐശ്വര്യ ക്ലാസെടുത്തു.
ചടങ്ങിൽ വായനശാലാ ഭാരവാഹികൾ, പ്രദേശവാസികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
