Zygo-Ad

അറുപത്തിനാലാം വയസ്സിൽ ബിരുദം നേടി ടി. ഭാർഗവി: പാനൂർ വൈസ് വുമൺസ് ക്ലബ് ആദരിച്ചു


പാനൂർ: സാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് പാനൂർ വൈസ് വുമൺസ് ക്ലബിന്റെ നേതൃത്വത്തിൽ മാതൃകാപരമായ നേട്ടം കൈവരിച്ച ക്ലബ് പ്രസിഡന്റിനെ ആദരിച്ചു. അറുപത്തിനാലാം വയസ്സിൽ ബിരുദ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ക്ലബ് പ്രസിഡന്റ് ടി. ഭാർഗവിയെയാണ് ചടങ്ങിൽ ആദരിച്ചത്.

വൈസ് വുമൺസ് ക്ലബ് ഏരിയ സർവീസ് ഡയറക്ടർ ഉഷ വിശ്വം ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു. വലിയ പ്രായത്തിലും പഠനത്തോടുള്ള അടങ്ങാത്ത ആഗ്രഹത്താൽ വിജയം കൈവരിച്ച ഭാർഗവിയുടെ പ്രവർത്തനം സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് സംസാരിച്ചവർ വ്യക്തമാക്കി.

ചടങ്ങിൽ ക്ലബ് ഭാരവാഹികളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ