Zygo-Ad

പാനൂർ ജെ.സി.ഐയുടെ ആദരം: പാചക തൊഴിലാളി ടി. മഹിജയെ ആദരിച്ചു


പാനൂർ: പാനൂർ ജെ.സി.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സല്യൂട്ട് ദ സയലന്റ് സ്റ്റാർ' പരിപാടിയുടെ ഭാഗമായി കെ.കെ.വി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളി ടി. മഹിജയെ ആദരിച്ചു.

കഴിഞ്ഞ 18 വർഷത്തോളമായി സ്കൂളിൽ മുൻപന്തിയിൽ നിന്ന് മികച്ച സേവനം അനുഷ്ഠിച്ചു വരുന്ന വ്യക്തിയാണ് മഹിജ. നിശബ്ദമായി സമൂഹത്തിൽ വലിയ സേവനം ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ജെ.സി.ഐ ഈ ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ ജെ.സി.ഐ ഭാരവാഹികളും സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. മഹിജയുടെ നീണ്ടവർഷത്തെ സേവനത്തെയും പ്രവൃത്തിയോടുള്ള പ്രതിബദ്ധതയെയും ചടങ്ങിൽ സംസാരിച്ചവർ പ്രശംസിച്ചു.



വളരെ പുതിയ വളരെ പഴയ