കൈരളി വായനശാല പ്രസിഡന്റ് പി.പി. അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആർ. രാജശ്രീ രചിച്ച 'ആത്രേയകം' എന്ന നോവലിനെക്കുറിച്ച് നടന്ന ചർച്ചയിൽ പി.പി. വത്സരാജ് പുസ്തക പരിചയം നടത്തി. നോവലിസ്റ്റ് ആർ. രാജശ്രീ പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിൽ സംഘമിത്ര നാടക പുരസ്കാര ജേതാവ് കെ. രാജേന്ദ്രൻ തായാട്ട്, 'ഹോഫൺ' ഷോർട്ട് ഫിലിം രചനയും സംവിധാനവും നിർവ്വഹിച്ച ഡോ. കെ. സിന്ധു, എൻ.ആർ. സിന്ധു എന്നിവരെ ആദരിച്ചു. സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും വായനശാല ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

