Zygo-Ad

തൃപ്രങ്ങോട്ടൂരിൽ രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു


പെരിങ്ങത്തൂർ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനം തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എടവന സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പ്രാദേശിക നേതാക്കളായ എം.പി. ഉത്തമൻ, സി.എൻ. പവിത്രൻ, കെ.കെ. വിജേഷ്, എം.പി. നാരായണൻ, എ.പി. ഫൈസൽ, പി.കെ. സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.


വളരെ പുതിയ വളരെ പഴയ