പാനൂർ: പാനൂരിനടുത്തുള്ള പൂക്കോത്ത് മത്സ്യ മാർക്കറ്റിൽ വൻതോതിൽ അയക്കൂറ എത്തിയത് മത്സ്യപ്രേമികൾക്ക് ആശ്വാസമാകുന്നു. ചാകര ലഭ്യതയെ തുടർന്ന് നിലവിൽ കിലോയ്ക്ക് 400 രൂപ നിരക്കിലാണ് അയക്കൂറ വിൽപ്പന നടക്കുന്നത്.
രണ്ട് ദിവസം മുമ്പ് കിലോയ്ക്ക് 380 രൂപ വരെ താഴ്ന്നിരുന്ന അയക്കൂറ വില, കഴിഞ്ഞ ദിവസങ്ങളിൽ 800 രൂപയോട് അടുത്ത് ഉയർന്ന നിലയിലായിരുന്നു. എന്നാൽ ഇന്ന് വീണ്ടും വൻതോതിൽ മീൻ എത്തിയതോടെ വില പകുതിയോളം താഴുകയായിരുന്നു. വിലയിൽ വലിയ ഇടിവുണ്ടായതോടെ മീൻ വാങ്ങാൻ മാർക്കറ്റിൽ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
