ചൊക്ലി: പണം വെച്ച് ചീട്ടുകളി നടത്തുന്നതിനിടെ അഞ്ചംഗ സംഘത്തെ ചൊക്ലി പോലീസ് പിടികൂടി. ചൊക്ലി നിടുമ്പ്രം ആർ.സി പീടികയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഞായറാഴ്ച പുലർച്ചെയാണ് പരിശോധന നടന്നത്.
പോലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊക്ലി സബ് ഇൻസ്പെക്ടർ ഷഫാത്ത് മുബാറക്കിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഞ്ച് പേരെയും പോലീസ് സംഘം തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റിലായവർ:
- സി. രമിത് (35) - തലശ്ശേരി
- ഷെഫിൻ (36) - ചൊക്ലി
- വി.പി. സിരാജു (46) - മാഹി പള്ളൂർ
- എൻ. രമീഷ് ബാബു (41) - തലശ്ശേരി
- പവിത്രൻ (49) - പാനൂർ തൂവക്കുന്ന്
ചീട്ടുകളി സംഘത്തിൽ നിന്ന് 30,035 രൂപയും 44 ചീട്ടുകളും കളിക്കായി ഉപയോഗിച്ച അനുബന്ധ സാധനങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
