Zygo-Ad

പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


പാനൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ പതാക ഉയർത്തി.

ചടങ്ങിൽ കെപിസിസി മുൻ നിർവാഹ സമിതി അംഗം വി. സുരേന്ദ്രൻ മാസ്റ്റർ, ഡിസിസി സെക്രട്ടറിമാരായ കെ.പി. എസാജു, സന്തോഷ് കണ്ണമ്പള്ളി, ഡി കെ ടി എഫ് ജില്ലാ പ്രസിഡണ്ട് വള്ളിൽ നാരായണൻ, സി.വി.എ. ജലീൽ, കെ. രമേശൻ, ടി.ടി. രാജൻ മാസ്റ്റർ, സി.എൻ. പവിത്രൻ, മണ്ഡലം പ്രസിഡണ്ട്മാരായ വിജീഷ് കെ.പി, ടി.കെ. അശോകൻ മാസ്റ്റർ, നിഷിത ചന്ദ്രൻ, കെ.ടി. ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.


വളരെ പുതിയ വളരെ പഴയ