Zygo-Ad

തലശ്ശേരി ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി കാശിക്കു പോകുന്നു എന്ന് കത്തെഴുതിവച്ച് നാടുവിട്ടു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്


പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യ എന്ന 17കാരനെ കാണാതായതായി പരാതി.

 തലശ്ശേരി ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ പ​തി​നേ​ഴു​കാ​ര​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കാ​ണാ​താ​യ​ത്.

ഞാൻ കാശിക്കു പോകുന്നു ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും എന്ന് കത്തെഴുതിവച്ചാണ് വിദ്യാർത്ഥി വീടുവിട്ടിറങ്ങിയത്.

മൊബൈൽ ഗെയിം പതിവാക്കിയത് വീട്ടുകാർ വിലക്കുകയും ഫോൺ വാങ്ങി വയ്ക്കുകയും ചെയ്തിരുന്നതായി അച്ഛൻ ജിഗീഷ് പറഞ്ഞു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ശിവസൂര്യ വീടുവിട്ട് പോയത്. സംഭവത്തിൽ ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.


വളരെ പുതിയ വളരെ പഴയ