Zygo-Ad

ഗുണ്ടകളെ പോലീസ് നിരീക്ഷണത്തിലാക്കി 'ഓപ്പറേഷൻ ഗ്രിപ്പ്'; പാനൂർ മേഖലയിൽ 7 പേർ പിടിയിൽ.


പാനൂർ: അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട സാമൂഹികവിരുദ്ധ സംഭവങ്ങളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കും കുറ്റവാളികൾക്കുമെതിരെ ശക്തമായ നടപടിയുമായി 'ഓപ്പറേഷൻ ഗ്രിപ്പ്' (Operation Grip) പദ്ധതിയുമായി കേരള പോലീസ്. കാപ്പ (KAAPA) ചുമത്തപ്പെട്ടവരും മുൻ കേസ് പ്രതികളുമായവരെ കർശന നിരീക്ഷണത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മേഖലയിൽ ക്രമസമാധാന ലംഘനങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സാധ്യതയുള്ള സാഹചര്യത്തിൽ പാനൂർ, ചൊക്ലി, കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ ഏഴ് പേരെ കരുതൽ തടങ്കലിൽ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവർ:

  • ചൊക്ലി പോലീസ് സ്റ്റേഷൻ: പെരിങ്ങത്തൂർ വട്ടക്കണ്ടി പറമ്പത്ത് വീട്ടിൽ വി.കെ. സവാദ് (32), ചൊക്ലി കൂടന്റെ വിട ബൈത്തുൽ നൂറിൽ എ.കെ. ശമ്മാസ് (38) എന്നിവരെ ചൊക്ലി സബ് ഇൻസ്പെക്ടർ ആർ. രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
  • കൊളവല്ലൂർ പോലീസ് സ്റ്റേഷൻ: കുന്നോത്തുപറമ്പ് പല്ലേരി നടക്കയിൽ അമൽ ബാബു (31), ചിറക്കരാണ്ടിയിമ്മൽ സായൂജ് (28) എന്നിവരെ കൊളവല്ലൂർ എസ്.ഐ ടി.കെ. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
  • പാനൂർ പോലീസ് സ്റ്റേഷൻ: പാനൂർ കൂറ്റേരിയിലെ മൊട്ടേമ്മൽ രാജേഷ് എന്ന സാമ്പാർ രാജേഷ് (29), ബേസിൽ പീടികയിലെ ശ്രീനിലയത്തിൽ കെ.എം. ശ്രീലാൽ (34), ചമ്പാട് ജമ്മീന്റെവിട ബിജു എന്ന ജമ്മി ബിജു (47) എന്നിവരെ പാനൂർ എസ്.ഐ വി.പി. മുഹമ്മദ് ഷജീറും സംഘവുമാണ് പിടികൂടിയത്.

അസമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കും ലഹരി-ഗുണ്ടാ സംഘങ്ങൾക്കുമെതിരെ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.


വളരെ പുതിയ വളരെ പഴയ